Kerala

പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസ്: മുഖ്യസൂത്രധാരൻ എംകെ നാസറിന് ജാമ്യം

അധ്യാപകൻ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് കോടതി ജാമ്യം അനുവദിച്ചു. എം കെ നാസറിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്.

9 വർഷമായി ജയിലിൽ കഴിയുന്നുവെന്ന വാദം അംഗീകരിച്ചാണ് നടപടി. അധ്യാപകന്റെ കൈ വെട്ടിയ കേസിലെ മുഖ്യസൂത്രധാരൻ എന്നാണ് എം കെ നാസർ അറിയപ്പെട്ടിരുന്നത്. നിരോധിത തീവ്രവാദ സംഘടനയായ പോപുലർ ഫ്രണ്ടിന്റെ മുൻ ജില്ലാ ഭാരവാഹി ആയിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ നാസറിനെ ഏറെക്കാലത്തെ അന്വേഷണത്തിന് ശേഷമാണ് പിടികൂടിയത്.

2010 ജൂലൈ 4നാണ് ചോദ്യപേപ്പറിൽ പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി പോപുലർ ഫ്രണ്ട് ഗുണ്ടകൾ വെട്ടിമാറ്റിയത്.

See also  കോതമംഗലത്തെ ആറ് വയസ്സുകാരിയുടെ മരണം കൊലപാതകം; അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊന്നെന്ന് നിഗമനം

Related Articles

Back to top button