Kerala

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ പരിഗണിക്കുന്നതായി സൂചന; ഉദുമയിൽ പ്രദീപ് കുമാറിന് സാധ്യത

കോൺഗ്രസിന്റെ സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരെ പരിഗണിക്കുന്നതായി സൂചന. കാസർകോട് ജില്ലയിലെ ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങൾ ഒഴിവാക്കിയാണ് കോൺഗ്രസ് ഇന്നലെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. ഉദുമയിൽ പ്രദീപ് കുമാറിന്റെ പേരാണ് പറഞ്ഞു കേൾക്കുന്നത്

ഇരു മണ്ഡലങ്ങളിലും തർക്കം തീരാത്ത സാഹചര്യത്തിലാണ് സ്ഥാനാർഥി നിർണയം വൈകുന്നത്. അതേസമയം പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിയുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഇന്നത്തോടെ മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞത്

യുഡിഎഫിന്റെ സീറ്റ് വിഭജനം പൂർത്തിയായതായി നേരത്തെ വിഡി സതീശൻ പറഞ്ഞിരുന്നു. കോൺഗ്രസ് 92 മണ്ഡലങ്ങളിൽ മത്സരിക്കും. മൂന്ന് മണ്ഡലങ്ങളിൽ സ്വതന്ത്രരെ പിന്തുണക്കുകയും ചെയ്യും. മുസ്ലിം ലീഗ് 27 സീറ്റുകളിലും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം എട്ട് സീറ്റിലും ആർ എസ് പി നാല് സീറ്റിലും മത്സരിക്കും.
 

See also  രാമനാട്ടുകരയിൽ ഇതര സംസ്ഥാനക്കാരിയായ 17കാരിയെ പീഡിപ്പിച്ച കേസ്; പ്രതി ചെന്നൈയിൽ പിടിയിൽ

Related Articles

Back to top button