Kerala

മെക് സെവനിന്റെ ഭാഗമായി 12 ലീഗ് എം എല്‍ എമാര്‍; ലീഗിന്റെ ഗുരതരമായ മൗനത്തിന് പിന്നില്‍ കാരണം ഇതാണോ

മെക് സെവന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയങ്ങളുണ്ടെന്നും ജമാത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ഉള്‍പ്പെടെയുള്ള തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്തുവന്നുകൊണ്ടിരിക്കെ മെക്7ന്റെ ഭാഗമായി 12 എം എല്‍ എമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തലാണ് വന്നിരിക്കുന്നത്.

മെക്7ന്റെ അംബാസഡിര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മലപ്പുറത്ത് പന്ത്രണ്ടോളം ലീഗ് എം.എല്‍.എമാര്‍ മെക്സവന്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്ന് ബാവ അറക്കല്‍ വ്യക്തമാക്കി.
സദുദ്ദേശ്യത്തോടെ മനുഷ്യരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള വ്യായാമ കൂട്ടായ്മ മാത്രമാണ് മെക് സെവന്‍. വളരെ എളുപ്പം ജീവിതശൈലി രോഗങ്ങളില്‍നിന്ന് മുക്തമാകാന്‍ കഴിയുന്നത് കൊണ്ടും സൗജന്യമായി നല്‍കുന്നതു കൊണ്ടുമാണ് വേഗം പ്രചാരം ലഭിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും മതങ്ങളിലുള്ളവലും മെക് സെവനിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മെക്7ന്റെ സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളുണ്ടെന്നും അവര്‍ മതത്തിനും സമൂഹത്തിനും എതിരാകുമെന്നും വ്യക്തമാക്കി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയിട്ടും വിഷയത്തില്‍ മൗനം പാലിക്കുകയാണ് ലീഗ് നേതാക്കള്‍. സുന്നി ആദര്‍ശങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രവര്‍ത്തനം ആയിട്ട് പോലും സമസ്ത ഇ കെ വിഭാഗവും വിഷയത്തില്‍ മൗനം പാലിക്കുന്നത് ലീഗിനെ ഭയന്നിട്ടാണെന്നും അണികള്‍ക്കിടയില്‍ നിന്ന് തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

See also  സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ ഉയർന്നു

Related Articles

Back to top button