Kerala

വീണ്ടും ന്യൂനമർദ സാധ്യത: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്

നിലവിൽ ലക്ഷദ്വീപിന് മുകളിലായാണ് ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിൽ ഇത് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ദുർബലമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴിയും രൂപപ്പെട്ടിട്ടുണ്ട്

നാളെയോടെ ചക്രവാത ചുഴി ന്യൂനമർദമായി മാറിയേക്കാം. 48 മണിക്കൂറിൽ തമിഴ്‌നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

The post വീണ്ടും ന്യൂനമർദ സാധ്യത: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് appeared first on Metro Journal Online.

See also  പോലീസിന് വീഴ്ച പറ്റിയെന്ന് കോടതി

Related Articles

Back to top button