Kerala

മുക്കത്ത് നിയന്ത്രണം വിട്ട ഒമ്‌നി വാൻ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ചുകയറി; മൂന്ന് പേർക്ക് പരുക്ക്

കോഴിക്കോട് മുക്കത്ത് നിയന്ത്രണം വിട്ട ഒമ്‌നി വാൻ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ചുകയറി. വാനിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ വാഹനം പൂർണമായും തകർന്നു.

മലപ്പുറം വേങ്ങര സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേരാണ് വാനിലുണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു

അതേസമയം കോട്ടയം പാലായിൽ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. എലിക്കുളം സ്വദേശികളായ ജയലക്ഷ്മി(35), മക്കളായ ലോറൽ(4), ഹെയ്‌ലി(1) എന്നിവർക്കാണ് പരുക്കേറ്റത്.

See also  ടച്ചിംഗ്‌സ് നൽകിയില്ലെന്ന് ആരോപിച്ച് തർക്കം; പുതുക്കാട് ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

Related Articles

Back to top button