Kerala

വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ല; രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതിയെന്ന് ഹൈക്കോടതി

വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയം നിരോധിക്കേണ്ടതില്ല. രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതി. മതത്തിന്റെ പേരിൽ ചെയ്യുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ല. രാഷ്ട്രീയത്തിന്റെ പേരിൽ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാനാകില്ല.

ക്യാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാകില്ല. വിദ്യാർഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണമെന്നും കോടതി നിർദേശിച്ചു.

ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്. ഹർജി ജനുവരി 23ന് വീണ്ടും പരിഗണിക്കും

The post വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ല; രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതിയെന്ന് ഹൈക്കോടതി appeared first on Metro Journal Online.

See also  കടുത്ത നിലപാടിലേക്ക് നീങ്ങാൻ സിപിഐ, മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നേക്കും

Related Articles

Back to top button