Kerala

ശബരിമലയിൽ തമിഴ്‌നാട് സ്വദേശിയായ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

ശബരിമലയിൽ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് തിരുവള്ളൂർ സ്വദേശി ജഗൻ സമ്പത്താണ് മരിച്ചത് 30 വയസായിരുന്നു

നീലിമലക്കും അപ്പാച്ചിമേടിനുമിടയ്ക്ക് വെച്ചാണ് ജഗൻ സമ്പത്ത് കുഴഞ്ഞുവീണത്. ഉടനെ അപ്പാച്ചിമേട്ടിലെ അടിയന്തര വൈദ്യസഹായ കേന്ദ്രത്തിൽ എത്തിച്ചു

എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇത്തവണ മകര മണ്ഡലവിളക്ക് തീർഥാടന കാലത്തിനിടയിൽ 19ാമത്തെ മരണമാണ് ശബരിമലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്.

See also  കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി, ഇന്നലെ രാത്രി വീട്ടിലെത്തി; പിന്നാലെ തർക്കവും കൊലപാതകവും

Related Articles

Back to top button