Gulf

സന്ദര്‍ശന വിസ: ഓവര്‍ സ്‌റ്റേക്ക് ഇന്നു മുതല്‍ ദിവസം 10 ദിനാര്‍ പിഴ

കുവൈറ്റ് സിറ്റി: സന്ദര്‍ശന വിസയില്‍ എത്തി തിരിച്ചുപോകാതെ ഓവര്‍ സ്‌റ്റേയിലേക്ക് എത്തുന്നവര്‍ക്ക് ദിവസം 10 ദിനാര്‍വെച്ച് പിഴ ചുമത്തുമെന്ന് കുവൈറ്റ്. രാജ്യത്തെ താമസ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തവരെ ലക്ഷ്യമിട്ടാണ് ജനുവരി ഒന്നായ ഇന്നു മുതല്‍ ഇത്തരം കേസുകളില്‍ പിഴ വര്‍ധിപ്പിക്കുന്നത്.

സന്ദര്‍ശന വിസയില്‍ രാജ്യത്തെത്തി ഓവര്‍ സ്‌റ്റേയിലേക്ക് കടക്കുന്നവര്‍ക്കുള്ള പിഴ ഒരോ ദിവസത്തിനും 10 ദിനാറായി വര്‍ധിപ്പിക്കുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്. താമസ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമാണ് പിഴ ഉയര്‍ത്തിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

See also  പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ അറസ്റ്റ് ചെയ്തു

Related Articles

Back to top button