Kerala

പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്

നടൻമാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് പരിശോധന. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖറിന്റെ പനമ്പിള്ളി നഗറിലെ വീട് എന്നിവിടങ്ങളിലാണ് പരിശോധന. കസ്റ്റംസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന ഓപറേഷൻ നുംകൂറിന്റെ ഭാഗമായാണ് നടപടി

ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് റെയ്ഡ്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ മടങ്ങി. നടൻമാരുടെ വീടുകളിലടക്കം കേരളത്തിൽ മുപ്പത് സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്

തിരുവനന്തപുരം, എറണാകുളം, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഒരേസമയം റെഡ് നടക്കുന്നത്. വിവിധ കാർ ഷോറൂമുകളിലും പരിശോധന നടത്തുന്നുണ്ട്.
 

See also  സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും: കമൽഹാസൻ

Related Articles

Back to top button