Kerala

മലപ്പുറത്ത് ടിപ്പർ ലോറി വഴിയാത്രക്കാരന്റെ ദേഹത്തേക്ക് മറിഞ്ഞു; ദാരുണാന്ത്യം

മലപ്പുറം കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു. കൊളത്തൂർ നീറ്റാണിമലിലാണ് കരിങ്കൽ കയറ്റി വന്ന ലോറി വഴിയാത്രക്കാരന്റെ ദേഹത്തേക്ക് മറിഞ്ഞത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. പള്ളിയിൽ നിന്ന് നമസ്‌കാരം കഴിഞ്ഞ് വരുന്ന ആളാണ് അപകടത്തിൽപ്പെട്ടത്. ഏറെ നേരം ഇദ്ദേഹം ലോറിക്കടിയിൽ കുടുങ്ങിക്കിടുന്നിരുന്നു.

അഗ്നിശമന സേനയെത്തിയാണ് ലോറിക്കടിയിൽ നിന്ന് ആളെ പുറത്തെടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

See also  എൻ. ശേഷാദ്രിനാഥന്റെ നിയമനത്തെ മുൻവിധിയോടെ കാണേണ്ടതില്ല; പ്രവർത്തനം നോക്കട്ടെ: സാദിഖലി ശിഹാബ് തങ്ങൾ

Related Articles

Back to top button