Kerala

എൻസിപി മന്ത്രി മാറ്റത്തെ കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്ന് തോമസ് കെ തോമസ്

എൻസിപി മന്ത്രിമാറ്റ വിവാദത്തിൽ പ്രതികരണവുമായി തോമസ് കെ തോമസ്. മന്ത്രി മാറ്റത്തെ കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശരത് പവാർ ആവശ്യപ്പെട്ടത് കൊണ്ടാണ് ഡൽഹിയിൽ കാണാൻ പോയതെന്ന് വെളിപ്പെടുത്തിയ അദ്ദേഹം കാര്യങ്ങൾ ശരത് പവാറുമായി ചർച്ച നടത്തിയെന്നും പറഞ്ഞു.

വിവാദങ്ങൾ ഒഴിവാക്കണമെന്നാണ് നേതൃത്വത്തിന്റെ നിർദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കല്ല പവാറിനെ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അതും തന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, മന്ത്രിമാറ്റം ചർച്ചയാക്കിയതിൽ എ കെ ശശീന്ദ്രന് അതൃപ്തി. പാർട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും പാർട്ടിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനെ ഉത്കണ്ഠയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തോമസിന് മന്ത്രിയാവാൻ സാധ്യതയില്ലെങ്കിൽ താൻ എന്തിനു രാജിവെയ്ക്കണമെന്ന് അദ്ദേഹം ചോദിച്ചു.

The post എൻസിപി മന്ത്രി മാറ്റത്തെ കുറിച്ച് ദേശീയ നേതൃത്വം തീരുമാനമെടുക്കുമെന്ന് തോമസ് കെ തോമസ് appeared first on Metro Journal Online.

See also  നിലക്കലിൽ ഫാസ്ടാഗ്; ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം

Related Articles

Back to top button