Kerala

സർക്കാരിന് തിരിച്ചടി; ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

തദ്ദേശ വാർഡ് വിഭജനത്തിൽ സർക്കാരിന് തിരിച്ചടി. സർക്കാരിന്റെ വാർഡ് വിഭജന ഉത്തരവും ഡീലിമിറ്റേഷൻ കമ്മീഷൻ വിജ്ഞാപനവും ഹൈക്കോടതി റദ്ദാക്കി. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂർ, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റികളിലെ വാർഡ് വിഭജനം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി

ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനമാണ് റദ്ദാക്കിയത്. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂർ, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം, മട്ടന്നൂർ നഗരസഭകളിലെയും പടന്ന പഞ്ചായത്തിലെയും വാർഡ് വിഭജനമാണ് റദ്ദാക്കിയത്. മുസ്ലിം ലീഗിന്റെ പരാതിയിലാണ് ഹൈക്കോടതിയിൽ ഹർജി എത്തിയത്

2015ൽ പഞ്ചായത്തുകളുടെ എണ്ണം കൂട്ടുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടന്നെങ്കിലും അത് എങ്ങുമെത്തിയിരുന്നില്ല. ഇതിനിടെയാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് അധികമാക്കുക എന്ന നിലയിലാണ് വാർഡ് വിഭജന രീതി സർക്കാർ കണ്ടുവന്നത്.

The post സർക്കാരിന് തിരിച്ചടി; ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി appeared first on Metro Journal Online.

See also  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയ പീഡനക്കേസ് പ്രതി പിടിയിൽ

Related Articles

Back to top button