Kerala

വടകരയിൽ വീട് നിർമാണത്തിനിടെ രണ്ടാം നിലയിൽ നിന്ന് കിണറ്റിലേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട് വീട് നിർമാണത്തിനിടെ രണ്ടാം നിലയിൽ നിന്ന് കിണറ്റിലേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് വടകര ചോറോടാണ് ഇന്ന് ഉച്ചയോടെ അപകടം. വടകര ഇരിങ്ങൽ സ്വദേശി ജയരാജാണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിലെ ഭിത്തി കെട്ടുന്നതിനിടയിൽ കാൽ വഴുതി താഴെയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു

തട്ട് കെട്ടി അതിന് മുകളിൽ നിന്ന് പുറത്തെ ഭിത്തി തേച്ചു കൊണ്ടിരിക്കെയാണ് അപകടം. ഭിത്തി തേയ്ക്കുന്നതിന് തൊട്ടുതാഴെയാണ് കിണറുണ്ടായിരുന്നത്. ഒപ്പം പണിയെടുക്കുന്ന തൊഴിലാളികളാണ് വിവരം ഫയർ ഫോഴ്‌സിൽ അറിയിച്ചത്

വടകര ഫയർ ഫോഴ്‌സ് സംഘമെത്തിയാണ് ജയരാജിനെ പുറത്തെടുത്തത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ

See also  താനൂരില്‍ മകളെ കൊന്ന് മാതാവ് ആത്മഹത്യ ചെയ്തു

Related Articles

Back to top button