National

ജമ്മു കാശ്മീരിലെ ഉദ്ദംപൂരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു

ജമ്മു കാശ്മീരിലെ ഉദ്ദംപൂരിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. നാല് ജെയ്‌ഷെ മുഹമ്മദ് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് സൈന്യം ഇവിടേക്ക് എത്തിയത്. പിന്നാലെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. പ്രദേശം സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്.

ഉദ്ദംപൂരിലെ ബസന്ത്ഗഢിലാണ് ഏറ്റുമുട്ടൽ നടന്നത്. ഓപറേഷൻ ബിഹാലി എന്ന് പേരിലാണ് ഏറ്റുമുട്ടൽ. സൈന്യവും ജമ്മു കാശ്മീർ പോലീസും സംയുക്തമായാണ് ഓപറേഷനിൽ പങ്കെടുക്കുന്നത്

അമർനാഥ് യാത്രയ്ക്ക് മുന്നോടിയായി ജമ്മു കാശ്മീരിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര പോലീസ് സേനയെ അടക്കം പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

The post ജമ്മു കാശ്മീരിലെ ഉദ്ദംപൂരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു appeared first on Metro Journal Online.

See also  250ലധികം മരണം, 60,000ത്തിലേറെ പേരുടെ പലായനം: മണിപ്പൂർ കലാപം ആരംഭിച്ചിട്ട് ഇന്ന് രണ്ട് വർഷം

Related Articles

Back to top button