Kerala

അതിരപ്പിള്ളിയിൽ യുവാവ് സഹോദരനെ വെട്ടിക്കൊന്നു; സഹോദര ഭാര്യക്കും വെട്ടേറ്റു

തൃശ്ശൂർ അതിരപ്പിള്ളിയിൽ യുവാവ് സഹോദരനെ വെട്ടിക്കൊന്നു. വാഴച്ചാൽ സ്വദേശി ചന്ദ്രമണിയാണ് അനുജൻ സത്യനെ(45) വെട്ടിക്കൊന്നത്.

ചന്ദ്രമണി മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം. ഒറ്റവെട്ടിനാണ് ചന്ദ്രമണി സത്യനെ കൊലപ്പെടുത്തിയത്. സത്യന്റെ ഭാര്യക്കും വെട്ടേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്.

അതിരപ്പിള്ളി വടാട്ടുപാറയിലാണ് സംഭവം. ചന്ദ്രമണി മദ്യലഹരിയിലായതിനാൽ ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

See also  ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാർ അജ്ഞാതൻ പെട്രൊളൊഴിച്ച് കത്തിച്ചു

Related Articles

Back to top button