Kerala

ക്ഷേമ പെൻഷൻ തട്ടിപ്പ്: മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

ക്ഷേമ പെൻഷൻ തട്ടിപ്പിൽ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. 1960ലെ കേരള സിവിൽ സർവീസ് റൂൾ തരംതിരിക്കലും നിയന്ത്രണ അപ്പീലും പ്രകാരമുള്ള അന്വേഷണവിധേയമായ സസ്‌പെൻഷനാണ് ഇവർക്കെതിരായ നടപടി.

ഇവരോട് അനധികൃതമായി കൈപ്പറ്റിയ തുകയും അതിന്റെ 18 ശതമാനം പലിശയും അടയ്ക്കാൻ നിർദേശം നൽകി കഴിഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെടുന്നുണ്ട്.

കാസർകോട് മണ്ണ് സംരക്ഷണ ഓഫീസിലെ അസി. ഗ്രേഡ് 2 സാജിത കെഎ, പത്തനംതിട്ട ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ ജി ഷീജാകുമാരി, വടകര ഓഫീസിലെ വർക്ക് സൂപ്രണ്ട് നസീദ് മുബാറക്, മീനങ്ങാടി ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ ഭാർഗവി, മീനങ്ങാടിയിലെ മണ്ണ് പര്യവേക്ഷണ അസി. ഡയറക്ടറുടെ കാര്യാലയത്തിലെ പാർട്ട് ടൈം സ്വീപ്പർ കെ ലീല, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലറ്റിക്കൽ ലാബിലെ പാർട്ട് ടൈം സ്വീപ്പർ ജെ രജനി എന്നിവർക്കെതിരെയാണ് നടപടി.

See also  19കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ

Related Articles

Back to top button