Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 520 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണത്തിന് വില വീണ്ടും 57,000ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,560 രൂപയാണ്

അന്താരാഷ്ട്ര സ്വർണവിലയിലും വൻ ഇടിവാണുണ്ടായത്. 2581 ഡോളർ വരെ താഴ്ന്ന ശേഷം വില 2594 ഡോളറിലെത്തി. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്.

രണ്ട് ദിവസത്തിനിടെ പവന് വില 640 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ കുറഞ്ഞു. ഗ്രാമിന് 7070 രൂപയിലാണ് വ്യാപാരം

See also  മൂക്കിന് പൊട്ടൽ; ഷാഫി പറമ്പിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്ന് ടി സിദ്ധിഖ്

Related Articles

Back to top button