Kerala

സിൽവർ ലൈൻ പദ്ധതി രേഖയിൽ മാറ്റം വരുത്തണമെങ്കിൽ ചെയ്യാമെന്ന് മന്ത്രി സജി ചെറിയാൻ

സിൽവർ ലൈൻ പദ്ധതിരേഖയിൽ മാറ്റം വരുത്തണമെങ്കിൽ മാറ്റുമെന്ന് മന്ത്രി സജി ചെറിയാൻ. പദ്ധതി നടപ്പാക്കില്ലെന്ന് പറയാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരാണ്. പദ്ധതിക്കെതിരായ സമരമല്ല, സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടാണ് വ്യക്തമാകുന്നത്. സർക്കാരിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു

അലൈൻമെന്റ് മാറ്റണമെങ്കിൽ അത് പറയണം. അതുപ്രകാരം പദ്ധതി നടത്തില്ലെന്ന് പറയുന്നു. പദ്ധതി നടപ്പാക്കില്ലെന്ന് പറയാൻ കെ സുരേന്ദ്രൻ ആരാണ്. പ്രാഥമിക അനുമതി നൽകിയതു കൊണ്ടാണ് മുന്നോട്ടു പോയത്. രമേശ് ചെന്നിത്തല വന്ന് കല്ല് ഊരി. കല്ല് ഊരേണ്ട ആളാണോ ചെന്നിത്തല. പദ്ധതിക്കെതിരായ സമരമല്ല, സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടാണ് വ്യക്തമാകുന്നത്.

വികസനം വരുമ്പോൾ പരിസ്ഥിതി പ്രശ്‌നമുണ്ടാകും. ജനങ്ങളെ ബാധിക്കാത്ത വിധം നടപ്പാക്കുകയാണ് വേണ്ടത്. ഇന്ത്യയിൽ 11 സ്ഥലങ്ങളിൽ അനുമതി നൽകുന്നു. കേരളത്തിൽ മാത്രം അനുമതിയില്ല. പദ്ധതിക്ക് വേണ്ടി ഭൂമി നൽകിയവരെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

See also  കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ല; അൻവറിനെ പിന്തുണച്ച് എടവണ്ണയിൽ ഫ്‌ളക്‌സ് ബോർഡ്

Related Articles

Back to top button