Education

രമ്യ ഹരിദാസ് ഇന്ന് ചേലക്കരയിൽ പ്രചാരണം ആരംഭിക്കും; തികഞ്ഞ വിജയപ്രതീക്ഷയെന്ന് സ്ഥാനാർഥി

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് ഇന്ന് പ്രചാരണം ആരംഭിക്കും. ഇന്ന് പാലക്കാട് കല്ലേക്കുളങ്ങര ഏമൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് പ്രചാരണം ആരംഭിക്കുന്നത്. മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നാളെ ചേലക്കരയിലെ യുഡിഎഫ് പൊതുയോഗത്തിൽ പങ്കെടുക്കും. ചേലക്കരയിൽ വിജയം ഉറപ്പാണെന്നും മണ്ഡലം തിരിച്ചു പിടിക്കുമെന്നുമാണ് രമ്യ ഹരിദാസ് പറയുന്നത്. പാർട്ടിയും മുന്നണിയും വലിയ പ്രതീക്ഷയിലാണെന്നും രമ്യ ഹരിദാസ് പറഞ്ഞു

പാർട്ടി പ്രവർത്തകർ ഊർജസ്വലമായി രംഗത്തുണ്ട്. ജനങ്ങളുടെ പിന്തുണ യുഡിഎഫിന് എന്നാണ് കരുതുന്നത്. ബൂത്ത് പ്രസിഡന്റുമാർ പോലും കെപിസിസി പ്രസിഡന്റിനെ പോലെയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു

The post രമ്യ ഹരിദാസ് ഇന്ന് ചേലക്കരയിൽ പ്രചാരണം ആരംഭിക്കും; തികഞ്ഞ വിജയപ്രതീക്ഷയെന്ന് സ്ഥാനാർഥി appeared first on Metro Journal Online.

See also  നാല് വയസുകാരി മകളെ പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകിയ അച്ഛന് ഒരു വർഷം തടവുശിക്ഷ

Related Articles

Back to top button