Education

മുഖ്യമന്ത്രിയുടെ മാറ്റം അനിവാര്യമാണ്; പിണറായി രാജിവെച്ച് പുറത്തുപോകണമെന്ന് കെ സുധാകരൻ

മലപ്പുറം എസ് പി സുജിത് ദാസ് അടക്കമുള്ളവർക്കെതിരായ പീഡന പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഈ നാട് ഭരിക്കുന്ന മുഖ്യമന്ത്രിയെ അങ്കിൾ എന്ന് വിളിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ അടക്കം ബലാത്സംഗ കേസിൽ പ്രതിയാകാൻ പോകുകയാണ്. ചക്കിക്കൊത്ത ചങ്കരൻ എന്ന് പറയുന്നതു പോലെ മുഖ്യമന്ത്രിക്ക് പറ്റിയ പോലീസുകാരാണ് ഇവിടെയുള്ളത്

മുഖ്യമന്ത്രിയുടെ മാറ്റം അനിവാര്യമാണ്. പിണറായി വിജയൻ രാജിവെച്ച് പുറത്തുപോകണം. എസ് മുഖ്യമന്ത്രിയെ വിളിക്കുന്നത് അങ്കിൾ എന്നാണ്. എന്ത് നാടാണിത്. തന്റെ അങ്കിളാണ് മുഖ്യമന്ത്രി, പരാതി പറയാൻ പോയാൽ വെറുതെ വിടില്ലെന്നാണ് ആ സ്ത്രീയോട് പറയുന്നത്.

ശരിക്കും തരിച്ചിരുന്നാണ് വാർത്ത കേട്ടത്. തന്റെ ഓർമയിലോ അറിവിലോ ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ട് അറിഞ്ഞില്ലെന്ന് പറഞ്ഞാൽ എന്തിനാമ് മുഖ്യന്ത്രി. മുഖ്യമന്ത്രി കുരുടനോ ബധരിനോ ആണോ. രാജിവെച്ച് പുറത്തുപോകണമെന്നും സുധാകരൻ പറഞ്ഞു.

See also  മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദം; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി

Related Articles

Back to top button