Kerala

5 വയസുകാരൻ ഷഫീക്കിനെ വധിക്കാൻ ശ്രമിച്ച കേസ്; പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

ഇടുക്കി കുമളിയിൽ അഞ്ച് വയസുകാരൻ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. ഷഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. സംഭവം നടന്ന് 11 വർഷത്തിന് ശേഷമാണ് വിധി

ഇടുക്കി ഒന്നാം ക്ലാസ് അഡീഷണൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസിലെ പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. ഷെഫീക്കിന് നീതി കിട്ടിയെന്നായിരുന്നു കഴിഞ്ഞ 11 വർഷമായി ഷെഫീക്കിനെ പരിചരിക്കുന്ന നഴ്‌സ് രാഗിണി പറഞ്ഞത്. കോടതി വിധിയോട് വൈകാരികമായാണ് അവർ പ്രതികരിച്ചത്

പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ കുട്ടികളുണ്ടെന്നും പരിഗണന വേണമെന്നും പ്രതികൾ വാദിച്ചു. പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന് തന്നെയുണ്ടായേക്കും.

The post 5 വയസുകാരൻ ഷഫീക്കിനെ വധിക്കാൻ ശ്രമിച്ച കേസ്; പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി appeared first on Metro Journal Online.

See also  ക്ഷേമ പെൻഷൻ തട്ടിപ്പ്: ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 സർക്കാർ ജീവനക്കാർ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തൽ

Related Articles

Back to top button