Kerala

രാഹുൽ മാങ്കൂട്ടത്തിലിന് ആദ്യ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം; അനുവദിച്ചത് കർശന ഉപാധികളോടെ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ആദ്യ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇതോടെ രാഹുലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചു. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും മുൻകൂർ ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്

ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും നിരവധി പെൺകുട്ടികളെ സമാന രീതിയിൽ പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. യുവതിയുടെ മൊഴി പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി കണക്കാക്കാൻ ആകില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ

തുടർന്നാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 16ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണം. രാവിലെ 10 മണി മുതൽ വൈകുന്നേരം നാല് മണി വരെ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് എത്തണമെന്നുമാണ് ഉപാധി.
 

See also  പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി; സസ്പെൻഷന് പിന്നാലെ കണ്ടക്റ്റർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു

Related Articles

Back to top button