National

ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; ഒമ്പത് ജവാൻമാർക്ക് വീരമൃത്യു

ഛത്തിസ്ഗഢിലെ ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒമ്പത് ജവാൻമാർക്ക് വീരമൃത്യു. ദന്തേവാഡ ഡിസ്ട്രിക്ട് റിസർവ് ഗാർഡിലെ എട്ട് ജവാൻമാരും ഒരു ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ആക്രമണം. ഐഇഡി സ്‌ഫോടനത്തിൽ ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹനം ചിന്നിച്ചിതറിപ്പോയി

20 ജവാൻമാരാണ് വാഹനത്തിലുണ്ടായിരുന്നത്. കുത്രു ബെദ്രെ റോഡിലാണ് സ്‌ഫോടക വസ്തു സ്ഥാപിച്ചിരുന്നത്. ഇതുവഴി വാഹനം കടന്നുപോയപ്പോഴാണ് സ്‌ഫോടനം നടന്നത്. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് ബസ്തർ റേഞ്ച് ഐജി സുന്ദർ രാജ് അറിയിച്ചു

ഇന്ന് പുലർച്ചെ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി അബുജ്മദ് മേഖലയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. രണ്ട് സ്ത്രീകളടക്കം അഞ്ച് മാവോയിസ്റ്റുകളെ വധിച്ചിരുന്നു.

The post ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; ഒമ്പത് ജവാൻമാർക്ക് വീരമൃത്യു appeared first on Metro Journal Online.

See also  പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ; പരിഹസിച്ച് ബിജെപി നേതാവ്

Related Articles

Back to top button