Kerala

ഐ എഫ് എഫ് കെ സമാപിച്ചു; ബ്രസീലിയന്‍ ചിത്രത്തിന് സുവർണചകോരം

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഔദ്യോഗികമായി പ്രൗഢ സമാപനം. ആയിരക്കണക്കിനാളുകള്‍ ഒഴുകിയെത്തിയ ഫിലിം ഫെസ്റ്റിവലില്‍ ബ്രസീലിയന്‍ ചിത്രം ‘മലു’ മികച്ച സിനിമക്കുള്ള സുവര്‍ണചകോരം സ്വന്തമാക്കി. പെഡ്രോ ഫ്രെയര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജന ഹൃദയങ്ങളെ കീഴടക്കി പുരസ്‌കാരം സ്വന്തമാക്കിയത്.

68 രാജ്യങ്ങളില്‍നിന്നുള്ള 177 ചിത്രങ്ങളില്‍ നിന്ന് ഫര്‍ശദ് ഹാഷ്മിക്കും(മികച്ച സംവിധായകന്‍) ക്രിസ്‌ടോബല്‍ ലിയോണിനും(മികച്ച നവാഗത സംവിധായകന്‍) എന്നിവര്‍ക്ക് രജതചകോരവും ലഭിച്ചു.

മലു ചിത്രത്തിൽ നിന്ന്

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സംവിധായിക പായല്‍ കപാഡിയക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് സമ്മാനം.

ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത മലയാള ചിത്രമായ ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

പുരസ്‌കാരങ്ങള്‍

മികച്ച സംവിധായകന്‍: ഹര്‍ഷാദ് ഷാഷ്മി (മി മറിയം, ദി ചില്‍ഡ്രന്‍ ആന്‍ഡ് 26 അദേഴ്സ്)
മികച്ച നവാഗത സംവിധായകനുള്ള രജതചകോരം: ഹൈപ്പര്‍ ബോറിയന്‍സ്
പോളിങ്ങിലൂടെ തെരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം: ഫെമിനിച്ചി ഫാത്തിമ (ഫാസില്‍ മുഹമ്മദ്)
പ്രത്യേക പരാമര്‍ശം: അനഘ രവി (ചിത്രം- അപ്പുറം), ചിന്മയ സിദ്ധി (റിഥം ഓഫ് ദമാം), ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
ഫിപ്രസി പുരസ്‌കാരം: മി മറിയം, ദ ചില്‍ഡ്രന്‍ ആന്‍ഡ് 26 അദേഴ്സ്
മികച്ച മലയാള സിനിമക്കുള്ള ഫിപ്രസി പുരസ്‌കാരം: ശിവരഞ്ജിനി ജെ, (വിക്ടോറിയ)
ഫിപ്രസി പുരസ്‌കാരം, മികച്ച അന്താരാഷ്ട്ര സിനിമ: ഫെമിനിച്ചി ഫാത്തിമ
മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം: ഫെമിനിച്ചി ഫാത്തിമ
പ്രത്യേക ജൂറി പരാമര്‍ശം: മിഥുന്‍ മുരളി (കിസ് വാഗണ്‍)
മികച്ച നവാഗത സംവിധായകനുള്ള കെ.ആര്‍ മോഹനന്‍ പുരസ്‌കാരം: ഇന്ദു ലക്ഷ്മി (അപ്പുറം)
പ്രത്യേക ജൂറി പരാമര്‍ശം: ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമായ സിനിമക്ക് 20 ലക്ഷം രൂപയാണ് സമ്മാനം. രജത ചകോരത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധാന പ്രതിഭക്ക് മൂന്നു ലക്ഷം രൂപയും ലഭിച്ചു.

The post ഐ എഫ് എഫ് കെ സമാപിച്ചു; ബ്രസീലിയന്‍ ചിത്രത്തിന് സുവർണചകോരം appeared first on Metro Journal Online.

See also  സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 400 രൂപ ഉയർന്നു

Related Articles

Back to top button