Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് ഇന്ന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവില ഇന്നും കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണവില ഇടിയുന്നത്. ഒരു പവൻ സ്വർണത്തിന് 56,320 രൂപയാണ് ഇന്നത്തെ വില.

ഒരു ഗ്രാം സ്വർണവിലയിൽ 30 രൂപയുടെ ഇടിവാണ് ഇന്നുണ്ടായിരിക്കുന്നത്. സ്വർണം ഗ്രാമിന് 7040 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വിൽപ്പന പുരോഗമിക്കുന്നത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 520 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച 120 രൂപയും കുറഞ്ഞിരുന്നു.

സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,000 രൂപയുമാണ് ഇന്നത്തെ വില.

 

See also  ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് നൽകിയേക്കും; 70000 പേർക്ക് മാത്രം വെർച്ച്വൽ ക്യൂ ബുക്കിംഗ്

Related Articles

Back to top button