Kerala

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി. അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചെന്ന് ആരോപിച്ചാണ് നോട്ടീസ് നൽകിയത്. ഭരണഘടന ചർച്ചയിൽ അമിത് ഷാ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിലടക്കം വളച്ചൊടിച്ച് പ്രചരിപ്പിച്ച് എന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ സ്പീക്കർക്ക് നൽകിയ കത്തിൽ ആരോപിക്കുന്നത്

അമിത് ഷാ അംബേദ്കറെ അപമാനിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വലിയ പ്രതിഷേധം ഉയർത്തുകയാണ്. അംബേദ്കറെ അപമാനിച്ചത് സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാനാണ് ബിജെപി രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്

കഴിഞ്ഞ ദിവസം പാർലമെന്റ് വളപ്പിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പ്രതിഷേധം ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് വഴിവെച്ചിരുന്നു. ബിജെപി എംപിയെ ആക്രമിച്ചെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

The post പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി appeared first on Metro Journal Online.

See also  ചേർത്തലയിൽ വാനും കാറും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരുക്ക്

Related Articles

Back to top button