Kerala

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം: പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 20 ലക്ഷം രൂപ പിഴയും ശിക്ഷ

കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. കാഞ്ഞിരപ്പള്ളി കരിമ്പാനയിൽ ജോർജ് കുര്യനാണ് ശിക്ഷ വിധിച്ചത്. 20 ലക്ഷം രൂപ പിഴയും ഒടുക്കണം. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി

വിവിധ വകുപ്പുകളിൽ എട്ട് വർഷവും മൂന്ന് മാസവും തടവുശിക്ഷ ആദ്യം അനുഭവിക്കണം. തടവുശിക്ഷ വെവ്വേറെ അനുഭവിക്കണമെന്നും കോടതി ഉത്തരവുണ്ട്. പിഴത്തുക കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നൽകണം

2022 മാർച്ച് ഏഴിനായിരുന്നു സംഭവം. സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദരൻ മാത്യു സ്‌കറിയ എന്നിവരെയാണ് ഇയാൾ വെടിവെച്ചു കൊന്നത്. സ്വത്ത് തർക്കത്തെ തുടർന്നായിരുന്നു ഇരട്ട കൊലപാതകം.

See also  സഞ്ജു മിന്നണം; ഒപ്പം കേരളവും; നാളെ പോരാട്ടം കരുത്തര്‍ തമ്മില്‍

Related Articles

Back to top button