Kerala

വയനാട് ഉരുൾപൊട്ടൽ: പുനരധിവാസ പട്ടികയിൽ വ്യാപക പിഴവ്, നിരവധി പേർ പട്ടികയിൽ ഇല്ല

വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടികയിൽ പിഴവെന്ന് ആരോപിച്ച് പ്രതിഷേധം. നിരവധി പേരെ പട്ടികിയൽ നിന്ന് ഒഴിവാക്കിയെന്നും പേരുകളിൽ ഇരട്ടിപ്പ് എന്നും ആരോപിച്ചാണ് പ്രതിഷേധം. ദുരന്തബാധിതരുടെ സമരസമിതിയാണ് പ്രതിഷേധിക്കുന്നത്.

ഒരു വാർഡിൽ മാത്രം നിരവധി പേരുകൾ ഇരട്ടിച്ചെന്നും ആരോപണമുണ്ട്. 388 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. അതിൽ 17 കുടുംബങ്ങളിലെ ആരും ജീവിച്ചിരിപ്പില്ല. പലരുടെയും പേര് ഒഴിവാക്കിയെന്ന പരാതിയുമായി പഞ്ചായത്തിന് മുന്നിൽ സമരസമിതി പ്രതിഷേധിച്ചു.

മാനന്തവാടി സബ് കലക്ടർക്കായിരുന്നു പട്ടിക തയ്യാറാക്കാനുള്ള ഉത്തരവാദിത്തം. റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സംഘത്തിലുണ്ടായിരുന്നു. എന്നിട്ടും പിഴവുകൾ സംഭവിച്ചു. 15 ദിവസത്തിനുള്ളിൽ വിട്ടുപോയവരുടെ പേരുകൾ നൽകാമെന്നും 30 ദിവസത്തിനുള്ളിൽ അന്തിമ പട്ടിക തയ്യാറാക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

The post വയനാട് ഉരുൾപൊട്ടൽ: പുനരധിവാസ പട്ടികയിൽ വ്യാപക പിഴവ്, നിരവധി പേർ പട്ടികയിൽ ഇല്ല appeared first on Metro Journal Online.

See also  ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button