Kerala
കൊച്ചി പൊന്നുരുന്നിയിൽ അങ്കണവാടിയിലെ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ

കൊച്ചി പൊന്നുരുന്നിയിൽ അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. പൊന്നുരുന്നി ഈസ്റ്റ് നാരായണാശാൻ റോഡിലുള്ള അങ്കണവാടിയിലെ കുട്ടികൾക്കാണ് ഛർദിയും വയറിളക്കവും പിടിപെട്ടത്. വ്യാഴാഴ്ച മുതലാണ് കുട്ടികൾക്ക് അസ്വസ്ഥത ആരംഭിച്ചത്
വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികൾ സുഖം പ്രാപിച്ച് വരികയാണ്. കുടിവെള്ളത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് നാട്ടുകാർ ആരോപിച്ചു. അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്നും ആരോപണമുണ്ട്
ആരോഗ്യവകുപ്പ് അധികൃതർ എത്തി പരിശോധന നടത്തി വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. കുടിവെള്ളത്തിൽ മാലിന്യം കലരുന്നത് മൂലം കൊച്ചിയിൽ മഞ്ഞപ്പിത്തവും ഭക്ഷ്യവിഷബാധയും വ്യാപകമാകുകയാണ്.
The post കൊച്ചി പൊന്നുരുന്നിയിൽ അങ്കണവാടിയിലെ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ appeared first on Metro Journal Online.