National

വാക്‌സിൻ നയം ഇന്ത്യയെ ലോക നേതൃപദവിയിലേക്ക് ഉയർത്തി; വീണ്ടും കേന്ദ്ര സർക്കാർ പ്രശംസയുമായി തരൂർ

കേന്ദ്രസർക്കാരിനെ വീണ്ടും പ്രശംസിച്ച് എഐസിസി പ്രവർത്തക സമിതി അംഗം ശശി തരൂർ. കൊവിഡ് കാലത്ത് വാക്‌സിൻ നയം ലോകനേതൃപദവിയിലേക്ക് ഇന്ത്യയെ ഉയർത്തി. നിർണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങൾ ചെയ്യാത്ത നിലയിൽ 100ലധികം രാജ്യങ്ങൾക്ക് ഇന്ത്യ വാക്‌സിൻ നൽകിയെന്നും തരൂർ പറഞ്ഞു

ഇതുവഴി ലോക രാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും ദി വീക്കിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ തരൂർ പ്രശംസിച്ചു. തരൂരിന്റെ നിലപാട് സ്വാഗതം ചെയ്ത് ബിജെപിയും പിന്നാലെ രംഗത്തുവന്നു. ഈ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ തരൂരിനെ കോൺഗ്രസ് പുറത്താക്കില്ലെന്ന് കരുതുന്നതായി ബിജെപി പറഞ്ഞു

നേരത്തെ യുക്രൈന്-റഷ്യ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ചും തരൂർ രംഗത്തുവന്നിരുന്നു. അടിക്കടി തരൂർ നടത്തുന്ന കേന്ദ്ര സർക്കാർ പ്രശംസ കോൺഗ്രസിനെ ഏറെ പ്രതിരോധത്തിലാക്കുന്നുണ്ട്.

See also  ഡൽഹി വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button