Kerala

എൻഡിഎയ്ക്ക് ആവേശം പകർന്ന് ബേപ്പൂരിൽ അമിത് ഷായുടെ റോഡ് ഷോ

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എൻഡിഎ ക്യാമ്പിന് ആവേശം പകർന്ന് ബേപ്പൂരിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ. എൻഡിഎ സ്ഥാനാർഥി അഡ്വ. കെ.പി. പ്രകാശ് ബാബുവിനൊപ്പം മാത്തോട്ടം മുതൽ നടുവട്ടം വരെയാണ് റോഡ് ഷോ. ശേഷം കുന്നത്തുനാട്, കാട്ടാക്കട മണ്ഡലങ്ങളിലെ പൊതുസമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും.

രാവിലെ 10 മണിക്ക് മാത്തോട്ടത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ നടുവട്ടത്ത് അവസാനിച്ചു. കേരള കലാരൂപങ്ങളും വാദ്യ മേളങ്ങളും റോഡ് ഷോയ്ക്കൊപ്പം ഉണ്ടായിരുന്നു. വൈകിട്ട് 3 മണിയോടെയാണ് കുന്നത്തുനാട്ടിൽ പൊതുസമ്മേളനം.

ശേഷം വൈകിട്ട് 6.15 ഓടെ കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസിന്‍റെ പ്രചാരണ സമ്മേളനത്തിലും അമിത് ഷാ സംസാരിക്കും. രാത്രി ഹയാസിന്ത് ഹോട്ടലിൽ നടക്കുന്ന പ്രവാസി പ്രവർത്തക സംഗമത്തിൽ അദ്ദേഹം പങ്കെടുക്കും. തിങ്കളാഴ്ച 11 മണിക്ക് ഹരിപ്പാട് സ്ഥാനാർഥി സന്ദീപ് വചസ്പതിയുടെ റോഡ്ഷോയിലും പങ്കെടുക്കും.

See also  വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് നിര്‍ദേശിച്ചിട്ടില്ല; മന്ത്രി എന്‍ ഷംസുദ്ദീനെ തള്ളി ലോക് ഭവന്‍

Related Articles

Back to top button