National

ചാട്ടവാർ കൊണ്ട് സ്വയം അടിച്ച് അണ്ണാമലൈ; ഡിഎംകെ സർക്കാരിനെതിരായ പ്രതിഷേധം, വ്രതം ആരംഭിച്ചു

ഡിഎംകെ സർക്കാരിനെതിരായ പ്രതിഷേധത്തിന് തുടക്കമിട്ട് തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ. സ്വയം ചാട്ടവാറിന് അടിച്ച് 48 ദിവസത്തെ വ്രതം അണ്ണാമലൈ ആരംഭിച്ചു. ഡിഎംകെ സർക്കാരിനെ താഴെയിറക്കും വരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് കെ അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു

രാവിലെയാണ് സ്വന്തം വീടിന് മുന്നിൽ അണ്ണാമലൈ പ്രതിഷേധം ആരംഭിച്ചത്. വീടിന് പുറത്തേക്ക് വന്ന അദ്ദേഹം ചാട്ടവാർ കൊണ്ട് ദേഹത്ത് ആറ് തവണ സ്വയം അടിക്കുകയായിരുന്നു. അണ്ണാ യൂണിവേഴ്‌സിറ്റിയിലെ ലൈംഗികാതിക്രമക്കേസ് പോലീസ് കൈകാര്യം ചെയ്ത രീതിക്കെതിരെയുള്ള പ്രതിഷേധ സൂചകമായി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തന്റെ വീടിന് മുന്നിൽ ആറ് തവണ ചാട്ടവാറടി നടത്തുമെന്ന് അണ്ണാമലൈ കോയമ്പത്തൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് ഡിഎംകെ നേതാക്കൾക്കുമൊപ്പം പ്രതി നിൽക്കുന്ന ചിത്രങ്ങളും അണ്ണാമലൈ പുറത്തുവിട്ടു. കേസിലെ ഇരയുടെ പേരും ഫോൺ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന് അണ്ണാമലൈ സംസ്ഥാന പോലീസിനെ രൂക്ഷമായി വിമർശിച്ചു.

 

 

 

The post ചാട്ടവാർ കൊണ്ട് സ്വയം അടിച്ച് അണ്ണാമലൈ; ഡിഎംകെ സർക്കാരിനെതിരായ പ്രതിഷേധം, വ്രതം ആരംഭിച്ചു appeared first on Metro Journal Online.

See also  കാമുകിക്കുവേണ്ടി ഭാര്യയെ കുംഭമേളക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു; ഡൽഹി സ്വദേശി പിടിയിൽ

Related Articles

Back to top button