Kerala

ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവ്; വിഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമെന്ന് വെള്ളാപ്പള്ളി

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമാണെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. തറ, പറ പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവാണ് വിഡി സതീശനെന്നും വെള്ളാപ്പള്ളി പറഞ്ഞു

കോൺഗ്രസിലെ ആളുകൾ സതീശനെ സഹിച്ച് ക്ഷമയുടെ നെല്ലിപ്പലക കണ്ടു. 20226ൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് താനൊരിടത്തും പറഞ്ഞിട്ടില്ല. കോൺഗ്രസിന്റെ മുഖ്യമന്ത്രി മുഖമായി ചെന്നിത്തലയെ പരിഗണിക്കാമെന്നാണ് പറഞ്ഞതെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു

കഴിഞ്ഞ ദിവസവും സതീശനെ വിമർശിച്ച് വെള്ളാപ്പള്ളി രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിന് പരിഗണിക്കാനാകുന്ന നേതാവ് രമേശ് ചെന്നിത്തലയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

See also  മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്‌റ്റേഷനിൽ രണ്ട് സ്ത്രീകളെ ട്രെയിൻ തട്ടി; ഒരാൾ മരിച്ചു

Related Articles

Back to top button