Kerala

നിയമവിദ്യാർഥിനിയുടെ കൊലപാതകം: പ്രതിയുടെ മനോനില സംബന്ധിച്ച റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി

പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി അമീറുൽ ഇസ്ലാമിന്റെ മനോനിലയിൽ പ്രശ്‌നങ്ങളില്ലെന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു

റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറി. മാനസികമായ പ്രശ്‌നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൽ ഇസ്ലാമിനെ അലട്ടുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സർട്ടിഫിക്കറ്റും കോടതിക്ക് കൈമാറിയിട്ടുണ്ട്

ജയിലിലെ കുറ്റങ്ങൾക്ക് ഇതുവരെയും അമീറുൽ ഇസ്ലാമിലെ ശിക്ഷിച്ചിട്ടില്ലെന്നാണ് ജയിൽ സൂപ്രണ്ട് നൽകിയ സ്വഭാവ സർട്ടിഫിക്കറ്റിൽ പറയുന്നത്. റിപ്പോർട്ട് വരും ദിവസം സുപ്രീം കോടതി പരിഗണിക്കും.

See also  ഐബി ഉദ്യോഗസ്ഥക്കൊപ്പം സുകാന്ത് രാജസ്ഥാനിലെ ഹോട്ടലിലും തങ്ങി; തെളിവുകൾ ശേഖരിച്ച് പോലീസ്

Related Articles

Back to top button