Kerala

വി എസ് എസ് സിയിലെ ശാസ്ത്രജ്ഞനും ഭാര്യക്കും നേരെ ആക്രമണം; കുപ്രസിദ്ധ ഗുണ്ട കമ്രാൻ സമീർ പിടിയിൽ

തിരുവനന്തപുരത്ത് വി എസ് എസ് സിയിലെ ശാസ്ത്രജ്ഞനും ഭാര്യക്കും നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. ഇന്നലെ രാത്രി 11 മണിക്ക് പുത്തൻതോപ്പ് ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. ബിഹാർ സ്വദേശി വികാസ് കുമാർ യാദവിനെയും ഭാര്യയെയുമാണ് ആക്രമിച്ചത്

കഠിനംകുളത്ത് വളർത്തുനായയെ കൊണ്ട് നാട്ടുകാരെ കടിപ്പിച്ച കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ ഗുണ്ട കമ്രാൻ സമീറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചത്. വികാസ് കുമാറും ഭാര്യയും സഞ്ചരിച്ച കാറിന് നേർക്ക് കല്ലെറിയുകയും വാഹനം നിർത്തിക്കുകയുമായിരുന്നു

തുടർന്ന് മൂന്നംഗ സംഘം ഇരുവരെയും മർദിക്കുകയും കത്തി കൊണ്ട് കഴുത്തിലടക്കം പരുക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കമ്രാൻ സമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

See also  ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

Related Articles

Back to top button