Kerala

മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ നാളെ ഈദുൽ ഫിത്വർ

കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെ (വെള്ളിയാഴ്ച) ഈദുൽ ഫിത്വർ ആഘോഷിക്കും. സംയുക്ത ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്.

ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്. വിശ്വാസികൾ ഇനി ആഘോഷത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്. പള്ളികളിൽ നാളെ രാവിലെ പെരുന്നാൾ നിസ്കാരം നടക്കും. പുത്തൻ വസ്ത്രങ്ങളണിഞ്ഞും ദാനധർമ്മങ്ങൾ നിർവ്വഹിച്ചും പരസ്പരം ആശംസകൾ കൈമാറിയും വിശ്വാസികൾ ഈ ദിനത്തെ വരവേൽക്കും. പെരുന്നാൾ നമസ്കാരത്തിന് മുൻപായി ഓരോ വിശ്വാസിയും ഫിത്വ്ര് സകാത്ത് വിതരണം പൂർത്തിയാക്കേണ്ടതുണ്ട്.

See also  നിലമ്പൂർ ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ നാല് വയസുകാരൻ അകപ്പെട്ടു; രക്ഷകനായി ലൈഫ് ഗാർഡ്

Related Articles

Back to top button