Kerala

ഗവർണറെ മാറ്റി: ഇനി ബീഹാറിലേക്ക്

കേരള ഗവർണർ  ആരിഫ് മുഹമ്മദ് ഖാനെ മാറ്റി. അദ്ദേഹം ഇനി ബിഹാര്‍ ഗവര്‍ണറാകും.

രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ആണ് കേരളത്തിന്റെ പുതിയ ഗവര്‍ണറാവുക. നിലവില്‍ ബിഹാര്‍ ഗവര്‍ണറാണ് അര്‍ലേക്കര്‍. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത രൂക്ഷമായി കൊണ്ടിരിക്കുകയാണ് പുതിയ മാറ്റം. സംസ്ഥാന ഗവർണറായി കഴിഞ്ഞ അഞ്ചുവർഷമായി അദ്ദേഹം സ്ഥാനത്തിരിക്കുന്നുണ്ട്.

 ബിജെപി നേതാവായ ആരിഫ് മുഹമ്മദ് ഖാന് ഇടതുപക്ഷ സർക്കാരിന്റെ നയങ്ങളുമായി ഒത്തുപോകാൻ സാധിച്ചിരുന്നില്ല.

എന്നാൽ പുതിയ ഗവർണറായി സ്ഥാനമേൽക്കാനിരിക്കുന്ന അർലേക്കർ കറകളഞ്ഞ  ആർഎസ്എസുകാരൻ ആണ്. ഗോവ സ്വദേശിയായ അദ്ദേഹം നിരവധിതവണ ബിജെപി ടിക്കറ്റിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

ഗോവ നിയമസഭാ സ്പീക്കറായും മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. പുതിയ ഗവർണറും സംസ്ഥാന സർക്കാറും തമ്മിലുള്ള ബന്ധം ഏത് രീതിയിൽ ആകുമെന്ന് ഇനി കണ്ട്അ റിയണം

The post ഗവർണറെ മാറ്റി: ഇനി ബീഹാറിലേക്ക് appeared first on Metro Journal Online.

See also  നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് തുറന്നതിൽ നടപടിയില്ല, രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Related Articles

Back to top button