Kerala

രമേശ് ചെന്നിത്തല അന്തസ്സുള്ള നേതാവ്; വിഡി സതീശൻ വെറും അഡ്‌ജെസ്റ്റ്‌മെന്റെന്ന് കെ സുരേന്ദ്രൻ

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രശംസിച്ചും വിഡി സതീശനെ വിമർശിച്ചും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ചെന്നിത്തല അന്തസ്സുള്ള നേതാവാണ്. വിഡി സതീശൻ വെറും അഡ്‌ജെസ്റ്റ്‌മെന്റാണ്. തെരഞ്ഞെടുപ്പിൽ തോറ്റാൽ വിഡി സതീശൻ രാജിവെക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു

തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായതിനാലാണ് മുനമ്പം വിഷയത്തിൽ ലീഗ് നേതാക്കൾ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായി ചർച്ച നടത്തിയത്. ഇത് ആളുകളെ കബളിപ്പിക്കലാണ്. ദുരുദ്ദേശ്യത്തോടെ മുസ്ലിം ലീഗ് നേതാക്കൾ നത്തിയ നീക്കമാണിത്. തെരഞ്ഞെടുപ്പ് സമയത്ത് എന്തിനാണ് ലീഗ് നേതാക്കൾ ചർച്ച നടത്തിയതെന്നും സുരേന്ദ്രൻ ചോദിച്ചു

പാലക്കാട് ഇരട്ട വോട്ട് ചേർത്തത് എൽഡിഎഫാണ്. ഇതിനായി ഉദ്യോഗസ്ഥരെ നിശ്ചയിച്ചത് മന്ത്രി എംബി രാജേഷാണ്. ഇരട്ട വോട്ട് ചേർത്തത് എൽഡിഎഫ് ഗവൺമെന്റിന്റെ സഹായത്തോടു കൂടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

See also  ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് എംവിഡി; ഡിഫൻഡർ എന്ന് പോലീസ്, ഡ്രൈവർമാർ കസ്റ്റഡിയിൽ

Related Articles

Back to top button