Kerala

കെപിസിസി പ്രസിഡന്റ് വിളിച്ചു; ഉപതെരഞ്ഞെടുപ്പ് ചുമതല നൽകാത്തതിൽ പരാതിയില്ലെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചുമതലയുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഉപതെരഞ്ഞെടുപ്പിന് ചുമതലകൾ നൽകാത്തതിൽ പരാതി ഇല്ലെന്ന് ചാണ്ടി ഉമ്മൻ വിശദീകരിച്ചു. കെപിസിസി പ്രസിഡന്റ് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ഇനി പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു

രാഹുൽ മാങ്കൂട്ടത്തിലുമായി പ്രശ്‌നങ്ങളൊന്നുമില്ല. ഉപതെരഞ്ഞെടുപ്പ് ചുമതലകൾ നൽകിയില്ലെന്നത് വാസ്തവമാണ്. പക്ഷേ അതിനെതിരെ നേതൃത്വത്തെ വിമർശിച്ചതല്ല. പ്രചാരണത്തിൽ എന്തു കൊണ്ട് സജീവമായിരുന്നില്ലെന്ന ചോദ്യത്തിന് ഉത്തരം പറയുക മാത്രമാണ് ചെയ്തത്

ഈ വിഷയത്തിൽ ഇനി പ്രതികരിക്കാനില്ല. വിവാദം അടഞ്ഞ അധ്യായമാണ്. ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ പോലും വിമർശിച്ചിട്ടില്ല. ചിലർ കഥ മെനയുകയാണ്. പാർട്ടി തീരുമാനങ്ങൾ അംഗീകരിക്കുന്ന പ്രവർത്തകനാണ് താനെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

The post കെപിസിസി പ്രസിഡന്റ് വിളിച്ചു; ഉപതെരഞ്ഞെടുപ്പ് ചുമതല നൽകാത്തതിൽ പരാതിയില്ലെന്ന് ചാണ്ടി ഉമ്മൻ appeared first on Metro Journal Online.

See also  അതിതീവ്ര മഴയിൽ വിറങ്ങലിച്ച് കേരളം: നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related Articles

Back to top button