ട്വിസ്റ്റോട് ട്വിസ്റ്റ്; ആവേശ പോരാട്ടത്തിനൊടുവില്‍ കേരളത്തിന് ദയനീയ പരാജയം

വിജയ് ഹസാരെ ട്രോഫിയില്‍ കരുത്തരായ ഡല്‍ഹിയോട് കേരളം പൊരുതി തോറ്റു. ബോളര്‍മാര്‍ അടക്കിവാണ മത്സരത്തില്‍ 29 രണ്‍സിനായിരുന്നു കേരളത്തിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അമ്പതോവറില്‍ 258 റണ്‍സിന് വരിഞ്ഞു മുറുക്കാന്‍ കേരളത്തിന് സാധിച്ചു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം അവസാന നിമിഷം മത്സരം കൈവിടുകയായിരുന്നു.
ആദ്യ ഓവറിലും കേരളത്തിന്റെ പരജായം ഉറപ്പാക്കിയ 41ാം ഓവറിലുമുണ്ടായ ദയനീയ സംഭവങ്ങളാണ് കേരളത്തിന് തോല്‍വി സമ്മാനിച്ചത്.
ആദ്യ ഓവറില്‍ മൂന്ന് റണ്‍സുള്ളപ്പോള്‍ ജലജ് സക്‌സേനയുടെയും ഷോണ്‍ റോജെറിന്റെയും വിക്കറ്റുകള്‍ ഇഷാന്ത് ശര്‍മ എടുത്തതോടെ കേരളം തുടക്കത്തില്‍ തന്നെ പതറി.
എന്നാല്‍, ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും അഹ്മദ് ഇംറാനും ചേര്‍ന്ന് കേരളത്തിന് വലിയ ആത്മവിശ്വാസം ലഭിച്ചു. എന്നാല്‍ 55ാം റണ്‍സില്‍ ഇംറാനും 70ാം റണ്‍സില്‍ രോഹനും ഔട്ടായി. ഏഴ് ഫോറും ഒരു സിക്‌സുമായി 42 റണ്‍സിന്റെ മികച്ച സ്‌കോറായിരുന്നു രോഹന്‍ എടുത്തത്.
പിന്നീട് അബ്ദുല്‍ ബാസിത്തിന്റെ മികച്ച ബാറ്റിംഗില്‍ കേരളം വിജയം ഉറപ്പിച്ചപ്പോഴായിരുന്നു ബാസിത്ത് 90 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഇഷാന്ത് ശര്‍മയുടെ ബൗളില്‍ ബൗള്‍ഡാകുന്നത്. കേരളത്തിന്റെ ഒമ്പതാം വിക്കറ്റായിരുന്നു അത്. പിന്നീട് ബേസില്‍ തമ്പിയും നെടുമന്‍കുഴി ബേസിലും ക്രീസിലുണ്ടെങ്കിലും ബേസില്‍ തമ്പിക്ക് പരുക്ക് മൂലം ബാറ്റ് ചെയ്യാനായില്ല. ഇതോടെ 229 റണ്‍സിന് കേരളത്തിന്റെ ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു. ക്യാപ്റ്റന്‍ സല്‍മാന്‍ നിസാറും ശറഫുദ്ദീനും പ്രിന്‍സ് യാദവിന്റെ 42ാം ഓവറില്‍ ഔട്ടായതും കേരളത്തിന് തിരിച്ചടിയായി.
ഇതോടെ വിജയം രുചിക്കാനാകാതെ ഗ്രൂപ്പ് ഇയില്‍ കേരളം പോയിന്റ് പട്ടികയില്‍ അവസാനത്തില്‍ തന്നെ തുടരുകയാണ്. ബറോഡയോട് കേരളം നേരത്തെ പരാജയപ്പെട്ടിരുന്നു. മധ്യപ്രദേശുമായുള്ള കളി മഴ മൂലം മുടങ്ങിയതും കേരളത്തിന് തിരിച്ചടിയായി.
The post ട്വിസ്റ്റോട് ട്വിസ്റ്റ്; ആവേശ പോരാട്ടത്തിനൊടുവില്‍ കേരളത്തിന് ദയനീയ പരാജയം appeared first on Metro Journal Online.