Kerala
അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേള കണ്ണൂരിൽ നടത്തുമെന്ന് മന്ത്രി ശിവൻകുട്ടി

അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേള കണ്ണൂരിൽ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 67ാമത് സ്‌കൂൾ കായിക മേള ഇന്ന് അവസാനിക്കും. 19,310 കുട്ടികളാണ് കായിക മേളയിൽ പങ്കെടുത്തത്. ഇത് ലോക റെക്കോർഡ് ആണെന്നും മന്ത്രി പറഞ്ഞു
മേളയിൽ സ്വർണം നേടുന്ന അർഹരായ കുട്ടികൾക്ക് വീട് വച്ച് നൽകും. ഇതിനായി പ്രത്യേക മാനദണ്ഡം തയ്യാറാക്കുമെന്നും സൻമനസുള്ളവർക്ക് പദ്ധതിയുടെ ഭാഗമാവാമെന്നും മന്ത്രി പറഞ്ഞു. കായിക മേളയിലെ പ്രായതട്ടിപ്പ് വിഷയത്തിൽ അന്വേഷണം നടത്തി ഉചിതമായ തീരുമാനം എടുക്കും.
ഉത്തേജക പരിശോധനയ്ക്കുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നു. അതിന് വേണ്ട ഏജൻസികളെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ പ്രസ്തുത ഏജൻസികൾ എത്തിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.



