Kerala

പെരിയ കേസിൽ പത്ത് പ്രതികളെ വെറുതെ വിട്ടതിന് കാരണം സിപിഎം-കോൺഗ്രസ് ഒത്തുതീർപ്പ്: കെ സുരേന്ദ്രൻ

ടിപി ചന്ദ്രശേഖരൻ വധത്തിന് ശേഷം സിപിഎമ്മിന്റെ ഉന്നതരായ നേതാക്കൾ ശിക്ഷിക്കപ്പെട്ട മറ്റൊരു കേസാണ് പെരിയ ഇരട്ടക്കൊലയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേസിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ ഒത്തുതീർപ്പുണ്ടായതിനാലാണ് പത്ത് പ്രതികളെ വെറുതെ വിട്ടത്. കേരളാ പോലീസാണ് കേസ് അന്വേഷിച്ചതെങ്കിൽ എല്ലാ പ്രതികളെയും വെറുതെവിട്ടാനെയെന്നും സുരേന്ദ്രൻ പറഞ്ഞു

തൃശ്ശൂരിലെ കേക്ക് വിവാദത്തിൽ വിഎസ് സുനിൽ കുമാറിന്റേത് അനാവശ്യ പ്രതികരണമാണ്. തൃശ്ശൂർ മേയറെ മാത്രമല്ല തങ്ങൾ കണ്ടത്. തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചത് ബിജെപിക്കാരുടെ വോട്ട് കൊണ്ട് മാത്രമല്ല. തൃശ്ശൂരിലെ തോൽവിയുടെ കാരണം കണ്ടെത്തി തിരുത്തുകയാണ് സുനിൽകുമാർ ചെയ്യേണ്ടത്

ഇതുവരെ ഒരു ക്രിസ്മസ് ആശംസയെങ്കിലും സുനിൽകുമാർ നൽകിയിട്ടുണ്ടോ. ഞങ്ങൾ ഒരു നല്ല കാര്യം ചെയ്തതിനെ എന്തിനാണ് വിമർശിക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

The post പെരിയ കേസിൽ പത്ത് പ്രതികളെ വെറുതെ വിട്ടതിന് കാരണം സിപിഎം-കോൺഗ്രസ് ഒത്തുതീർപ്പ്: കെ സുരേന്ദ്രൻ appeared first on Metro Journal Online.

See also  റെഡ് അലർട്ട് അഞ്ച് ജില്ലകളിൽ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അതിശക്തമായ മഴ

Related Articles

Back to top button