World

ഏറ്റവും ശക്തമായ രാജ്യമാണ് യുഎസ്; ഹോർമൂസ് കടലിടുക്ക് തുറക്കാൻ ആരുടെയും സഹായം വേണ്ടെന്ന് ട്രംപ്

ഹോർമൂസ് കടലിടുക്ക് തുറക്കാൻ തനിക്കാരുടെയും സഹായം വേണ്ടെന്ന് ട്രംപ്. അമേരിക്ക ലോകത്തെ ഏറ്റവും ശക്തമായ രാജ്യമാണ്. അമേരിക്കക്കാണ് ഏറ്റവും ശക്തമായ സൈന്യമുള്ളതെന്നും ട്രംപ് പറഞ്ഞു. സഖ്യകക്ഷികൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനാണ് നേരത്തെ സഹായം തേടിയതെന്നും ട്രംപ് ന്യായീകരിച്ചു

ഹോർമൂസ് കടലിടുക്ക് തുറക്കാൻ യുദ്ധക്കപ്പലുകൾ അയക്കണമെന്ന ട്രംപിന്റെ നിർദേശത്തോട് ലോകരാജ്യങ്ങൾ വിമുഖത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ട്രംപിന്റെ പ്രതികരണം. യുഎസ് സഖ്യകക്ഷികളായ ജർമനിയും സ്‌പെയിനും ഇറ്റലിയും ഫ്രാൻസും ബ്രിട്ടനും നേരത്തെ ട്രംപിന്റെ നിർദേശം തള്ളിയിരുന്നു

നാവികവിന്യാസത്തിന് സഖ്യകക്ഷികൾ സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി മോശമായിരിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് തള്ളിക്കൊണ്ടായിരുന്നു യൂറോപ്യൻ രാജ്യങ്ങളുടെ പ്രതികരണം. തങ്ങളോട് ആലോചിച്ചിട്ടല്ല അമേരിക്ക പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതെന്ന് ജർമനി പരസ്യമായി നിലപാടെടുത്തു. യുദ്ധക്കപ്പലുകൾ ഹോർമൂസിലേക്ക് അയക്കുന്നത് യുദ്ധം വ്യാപിക്കാനെ ഇടയാക്കുകയുള്ളുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമെറും വ്യക്തമാക്കി

See also  റഷ്യൻ ഡ്രോൺ ആക്രമണങ്ങൾ ഉക്രൈനിൽ രൂക്ഷമാകുന്നു; റെക്കോർഡ് ആക്രമണങ്ങളുമായി യുദ്ധം കടുപ്പിക്കുന്നു

Related Articles

Back to top button