Kerala

വാളയാറിൽ കെഎസ്ആർടിസി ബസിൽ കടത്തിയ 20 ലക്ഷത്തിന്റെ മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

വാളയാറിൽ 20 ലക്ഷം രൂപ വിലവരുന്ന മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ. ചാവക്കാട് സ്വദേശി ഷെമീറിനെയാണ് വാളയാർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നിന്ന് പിടികൂടിയത്. 

കോയമ്പത്തൂരിൽ നിന്ന് കെഎസ്ആർടിസി ബസിലാണ് ഇയാൾ മെത്താഫിറ്റമിൻ കടത്തിയത്. 211 ഗ്രാം മെത്താഫിറ്റമിൻ ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. ചാവക്കാട് ചില്ലറ വിൽപ്പനക്കായി എത്തിച്ചതാണിത്. 

കഴിഞ്ഞ ദിവസം മഞ്ചേരിയിലും രാസലഹരി വേട്ട നടന്നിരുന്നു. വിൽപ്പനക്കായി സൂക്ഷിച്ച 30 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്പനച്ചി സ്വദേശി ഷാഹുൽ ഹമീദ്, കാരാപറമ്പ് സ്വദേശി സജ്മീർ എന്നിവരാണ് പിടിയിലായത്.
 

See also  ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button