Kerala

നീലേശ്വരത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; ഒരാളുടെ നില അതീവ ഗുരുതരം

കാസർകോട് : നീലേശ്വരത്ത് ദേശീയപാതയിലെ പടന്നക്കാട് ഐങ്ങോത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. നീലേശ്വരം സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.

മൂന്നു പേർക്ക് ഗുരുതര പരിക്കുണ്ട്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.

നീലേശ്വരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരെ വന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.

See also  അതൃപ്തിയൊക്കെ ഒഴിവാക്കി; സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ച് കെ മുരളീധരൻ

Related Articles

Back to top button