ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും

ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. അഞ്ച് വർഷം കാലാവധി പൂർത്തിയാക്കി കെ സുരേന്ദ്രൻ പടിയിറങ്ങുമ്പോഴാണ് സംസ്ഥാനത്ത് ബിജെപിക്ക് പുതിയ നേതാവ് എത്തുന്നത്. ഇന്ന് രാവിലെ 11 മണിക്ക് സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തും
ഇന്നലെ രാജീവ് ചന്ദ്രശേഖർ രണ്ട് സെറ്റ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ബിജെപി സംസ്ഥാന നേതാക്കളും സുരേഷ് ഗോപി, ജോർജ് കുര്യൻ തുടങ്ങിയ കേന്ദ്രമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. കുമ്മനം രാജേശേഖരൻ, വി മുരളീധരൻ, പികെ കൃഷ്ണദാസ്, എംടി രമേശ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു
രാജീവ് ചന്ദ്രശേഖരനെ അധ്യക്ഷനാക്കിയ തീരുമാനം പാർട്ടി ഏകകണ്ഠമായി എടുത്തതാണെന്ന് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. രാജീവ് ചന്ദ്രശേഖർ കേരളത്തിന് അപരിചിതനല്ല എന്നായിരുന്നു എംടി രമേശിന്റെ പ്രതികരണം.
The post ബിജെപി സംസ്ഥാന പ്രസിഡന്റായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും appeared first on Metro Journal Online.