ഒരു ഒത്തുതീർപ്പിനും ഇല്ല, മാപ്പ് നൽകില്ലെന്നും തലാലിന്റെ സഹോദരൻ; അനുനയ ചർച്ചകൾ തുടരുന്നു

നിമിഷപ്രിയയുടെ മോചനത്തിന് വെല്ലുവിളിയായി തലാലിന്റെ സഹോദരന്റെ നിലപാട്. നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരൻ. ഒരു ഒത്തുതീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരൻ പറഞ്ഞതായി വിവരമുണ്ട്. അതേസമയം കുടുംബത്തിലെ മറ്റ് ചിലർക്ക് നിമിഷപ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടുള്ളവരാണ്
ബന്ധുക്കൾക്കിടയിൽ തന്നെ അഭിപ്രായ ഐക്യം രൂപപ്പെടാത്തതിനാൽ ചർച്ചകൾ ഇനിയും തുടരേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. സഹോദരനെ അനുനയിപ്പിക്കാനുള്ള ഊർജിത ശ്രമം തുടരുകയാണ്. അതേസമയം വിഷയത്തിൽ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. യെമൻ പ്രസിഡന്റും വിഷയത്തിൽ ഇടപെടുന്നുണ്ടെന്ന വിവരവും കേന്ദ്രം നൽകുന്നുണ്ട്
ഇന്നലെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച് കോടതി ഉത്തരവിട്ടത്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ വധശിക്ഷ നീട്ടിവെച്ചിരിക്കുന്നു എന്നാണ് വിധി പകർപ്പിൽ പറയുന്നത്.
The post ഒരു ഒത്തുതീർപ്പിനും ഇല്ല, മാപ്പ് നൽകില്ലെന്നും തലാലിന്റെ സഹോദരൻ; അനുനയ ചർച്ചകൾ തുടരുന്നു appeared first on Metro Journal Online.