Movies

പ്രതിഫല കാര്യത്തില്‍ ദുല്‍ഖര്‍ മമ്മൂട്ടിക്കും മീതേ; ലക്കി ഭാസ്‌കറില്‍ താരം വാങ്ങിയത് പത്തു കോടി

കൊച്ചി: മലയാളത്തിനേക്കാളും കളക്ഷനില്‍ ദുര്‍ഖര്‍ സിനിമകള്‍ മുന്നിലെത്താറ് അന്യഭാഷാ ചിത്രങ്ങളാവുമ്പോഴാണ്. ഇതര ഭാഷകളില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ നോക്കിയാല്‍ അറിയാം എത്രയായിരുന്നു അവയുടെ കളക്ഷനെന്ന്. മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മെഗാസ്റ്റാര്‍ സാക്ഷാല്‍ മമ്മൂട്ടിയുടെ മകനാണെങ്കിലും പാന്‍ ഇന്ത്യ തലത്തില്‍ സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുത്ത ഈ യുവതാരം പിതാവിനേക്കാള്‍ വലിയ പ്രതിഫലമാണ് വാങ്ങുന്നതെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.

അന്യഭാഷാ ചിത്രങ്ങള്‍ക്കായി ദുല്‍ഖര്‍ കൂടുതല്‍ പ്രതിഫലം വാങ്ങാറുണ്ടെങ്കിലും മലയാള ചിത്രങ്ങള്‍ക്ക് ദുല്‍ഖറിന്റെ പ്രതിഫലം ആറ് കോടിയാണ്. ഈയിടെ പുറത്തുവരികയും വിജയകരമായി തിയറ്ററില്‍ തരംഗ സൃഷ്ടിച്ച് മുന്നേറുകയും ചെയ്യുന്ന ലക്കി ഭാസ്‌കറില്‍ അഭിനയിക്കാന്‍ ദുല്‍ഖര്‍ വാങ്ങിയത് 10 കോടി രൂപയെന്നാണ് പുറത്തുവരുന്ന വിവരം. മികച്ച കളക്ഷനോടെയാണ് ചിത്രം തിയേറ്ററുകളില്‍ ഓടുന്നത്. ഇതോടെ ദുല്‍ഖറിന്റെ താരമൂല്യവും കുത്തനെ ഉയര്‍ന്നു. ഇതിന് പിന്നാലെ താരം തന്റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചെന്നാണ് വാര്‍ത്തകള്‍. ഒരു ചിത്രത്തിന് മമ്മൂട്ടിയുടെ പ്രതിഫലം നാലു മുതല്‍ 10 കോടിവരെയാണെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ അടക്കം ലക്കി ഭാസ്‌കറിന്റെ സ്‌ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ചിട്ടുണ്ട്. ആദ്യ ദിനം കേരളത്തില്‍ രണ്ട് കോടിയില്‍ അധികം നേടിയിട്ടുണ്ട് ഈ ചിത്രം. ്അതേസമയം തെലുങ്കില്‍ ദുല്‍ഖര്‍ നായകനായി മൂന്ന് സിനിമകള്‍ കരാറായിട്ടുണ്ട്. റാണാ ദഗുബാട്ടിക്കൊപ്പമുള്ളതാണ് ഒരു തെലുങ്ക് സിനിമയും ഇതില്‍ ഉള്‍പ്പെടും. ദുല്‍ഖര്‍ ലക്കി ഭാസ്‌കറിനായി വാങ്ങിയ പ്രതിഫലം ചൂടുള്ള ചര്‍ച്ചയാവുമ്പോഴും ലക്കി ഭാസ്‌കറിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇത് സ്ഥിരീകരിക്കാന്‍ തയാറായിട്ടില്ല.

The post പ്രതിഫല കാര്യത്തില്‍ ദുല്‍ഖര്‍ മമ്മൂട്ടിക്കും മീതേ; ലക്കി ഭാസ്‌കറില്‍ താരം വാങ്ങിയത് പത്തു കോടി appeared first on Metro Journal Online.

See also  രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Back to top button