തൃശ്ശൂർ എടിഎം മോഷണസംഘത്തെ പിടികൂടിയത് ഏറ്റുമുട്ടലിലൂടെ; പ്രതികളിലൊരാൾ കൊല്ലപ്പെട്ടു

തൃശ്ശൂരിലെ എടിഎം മോഷണസംഘത്തെ പിടികൂടിയത് ഏറ്റുമുട്ടലിലൂടെ. തമിഴ്‌നാട് നാമക്കലിലെ കുമാരപാളത്ത് വെച്ചാണ് തമിഴ്‌നാട് പോലീസ് പ്രതികളെ പിടികൂടിയത്. ഹരിയാന സ്വദേശികളാണ് പിടിയിലായ പ്രതികൾ. മോഷ്ടിച്ച പണവുമായി കണ്ടെയ്‌നറിലാണ് സംഘം സഞ്ചരിച്ചിരുന്നത്
തോക്കുമായി സഞ്ചരിച്ചിരുന്ന കവർച്ച സംഘത്തെ ഏറ്റുമുട്ടലിലൂടെയാണ് പോലീസ് കീഴ്‌പ്പെടുത്തിയത്. ഏറ്റുമുട്ടലിൽ മോഷണസംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു. ഒരു പോലീസുകാരന് പരുക്കേറ്റിട്ടുണ്ട്. മോഷണസംഘം സഞ്ചരിച്ച കണ്ടെയ്‌നർ നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നു. ഇതോടെ നാമക്കൽ പോലീസ് ലോറി പിന്തുടർന്ന് പിടികൂടുകയായിരുന്നു
എടിഎമ്മിൽ നിന്ന് മോഷ്ടിച്ച 65 ലക്ഷം രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. മോഷണത്തിനായി ഉപയോഗിച്ച കാറും കണ്ടെയ്‌നറിനുള്ളിൽ നിന്നും പിടികൂടിയിട്ടുണ്ട്.
The post തൃശ്ശൂർ എടിഎം മോഷണസംഘത്തെ പിടികൂടിയത് ഏറ്റുമുട്ടലിലൂടെ; പ്രതികളിലൊരാൾ കൊല്ലപ്പെട്ടു appeared first on Metro Journal Online.