Kerala

ഉമ തോമസ് വെന്റിലേറ്ററിൽ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; ശ്വാസകോശത്തിലെ ചതവ് ഗുരുതരം

കലൂർ സ്‌റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നും വീണ് പരുക്കേറ്റ ഉമ തോമസ് എംഎൽഎ വെന്റിലേറ്ററിൽ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്നും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ മാറ്റമുണ്ടെന്നും മെഡിക്കൽ സംഘം അറിയിച്ചു.

ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ തലയുടെ പരുക്കിന്റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ല. ആന്തരിക രക്തസ്രാവം വർധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകൾ അൽപ്പം കൂടിയിട്ടുണ്ട്. വയറിന്റെ സ്‌കാനിലും കൂടുതൽ പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല

രോഗിയുടെ വൈറ്റൽസ് സ്‌റ്റേബിൾ ആണെങ്കിലും ശ്വാസകോശത്തിന് ഏറ്റ ഗുരുതരമായ ചതവ് കാരണം കുറച്ചുദിവസം കൂടി വെന്റിലേറ്ററിൽ തുടരേണ്ട സാഹചര്യമുണ്ട്. രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടതിന് ശേഷം ആവശ്യമെങ്കിൽ ചികിത്സാ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയ ശേഷം മെഡിക്കൽ സംഘം അറിയിച്ചു.

The post ഉമ തോമസ് വെന്റിലേറ്ററിൽ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; ശ്വാസകോശത്തിലെ ചതവ് ഗുരുതരം appeared first on Metro Journal Online.

See also  സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം: കരുതൽ വിടരുത്

Related Articles

Back to top button